ഡോ. ദാഹിർ മുഹമ്മദിനെ ആദരിച്ചു
1543609
Friday, April 18, 2025 5:46 AM IST
പനമരം: മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ദാഹിർ മുഹമ്മദിനെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
പിടിഎ പ്രസിഡന്റ് സി.കെ. മുനീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാടയണിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ, ടി. നവാസ്, കെ. രേഖ എന്നിവർ പ്രസംഗിച്ചു.