ദാഹം തീർക്കാന്‍ കാട്ടാനക്കൂട്ടം ജലസ്രോതസുകൾ തേടിയിറങ്ങുന്നു
1543615
Friday, April 18, 2025 5:49 AM IST
ഉൗട്ടി: കുന്നൂർ-മേട്ടുപാളയം ദേശീയ പാതയിൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പാറയിടുക്കിലെ ജലസ്രോതസിൽ ഇറങ്ങി ദാഹം തീർക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വേനൽചൂട് ശക്തമായതോടെ ദാഹജലത്തിനായി കാട്ടാനകൾ നെട്ടോട്ടത്തിലാണ്. അതിനിടയിലാണ് അൽപം ജലം കണ്ടെത്തിയ ഭാഗത്ത് ആനകൾ കൂട്ടത്തോടെ ഇറങ്ങിയത്. ദാഹം തീർത്ത സന്തോഷത്തോടെ മടങ്ങുകയും ചെയ്തു. കൂട്ടത്തിൽ രണ്ട് ആനകുട്ടികളുമുണ്ടായിരുന്നു.