പരിക്കേറ്റ കാട്ടുപോത്തിന് ചികിത്സ നൽകി
1543619
Friday, April 18, 2025 5:49 AM IST
ഊട്ടി: കുന്നൂർ ചിന്നകരുന്പാലത്തിൽ കാലിന് പരിക്ക് പറ്റി ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുപോത്തിന് വനംവകുപ്പ് ചികിത്സ നൽകി. മയക്കുവെടിവച്ച് പിടികൂടിയാണ് ഡോ. രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ചികിത്സ നൽകിയത്.
350 കുടുംബങ്ങൾ ഉള്ള മേഖലയാണിത്. കാട്ടുപോത്ത് ജനങ്ങൾക്ക് ഭീഷണിയായിരുന്നു. കുന്നൂർ റേഞ്ചർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപോത്തിനെ നിരീക്ഷിച്ചു വരികയാണ്.