മക്കിയാട് ഫയർ സ്റ്റേഷൻ: കെട്ടിട നിർമാണത്തിന് ഭരണാനുമതി
1543614
Friday, April 18, 2025 5:49 AM IST
കൽപ്പറ്റ: വടക്കേവയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിൽപ്പെട്ട മക്കിയാട് അഗ്നി-രക്ഷാസേനയുടെ പുതിയ നിലയം സ്ഥാപിക്കുന്നു. മക്കിയാട് ബെനഡിക്ടൻ ആശ്രമം സൗജ്യമായി ലഭ്യമാക്കിയ 30 സെന്റ് ഭൂമിയാണ് സ്റ്റേഷന് ഉപയോഗപ്പെടുത്തുക. ഏഴ് കോടി രൂപ ചെലവ് കണക്കാക്കുന്ന കെട്ടിട നിർമാണത്തിന് ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്എഎസ്സിഐ(സ്പെഷൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ്) സ്കീമിൽ 529.5 കോടി രൂപയുടെ വായ്പ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ലഭ്യമാക്കിയിരുന്നു.
ഈ തുകയുടെ ഭാഗമാണ് മക്കിയാട് സ്റ്റേഷൻ നിർമാണത്തിന് ചെലവഴിക്കുന്നത്. 876.78 ചതുരശ്ര മീറ്റർ പ്ലിന്ത് ഏരിയയുള്ളതാണ് നിർമിക്കുന്ന കെട്ടിടം.