ആംബുലൻസ് ഡ്രൈവറെ മർദിച്ചതായി പരാതി
1543610
Friday, April 18, 2025 5:49 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനെ പൂക്കോടിനു സമീപം കാർ ഡ്രൈവർ മർദിച്ചതായി പരാതി. കഴിഞ്ഞദിവസം രോഗിയുമായി
കോഴിക്കോടിനുപോയി മടങ്ങുന്പോഴാണ് സംഭവമെന്ന് രഞ്ജിത്ത് പറയുന്നു. പരിക്കേറ്റ രഞ്ജിത്ത് ചികിത്സയിലാണ്.
കാർ ഡ്രൈവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള ഗവ.ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ(സിഐടിയു) മെഡിക്കൽ കോളജ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ഷിബു, സെക്രട്ടറി സജു എന്നിവർ ആവശ്യപ്പെട്ടു.