കർഷകർക്ക് വിഷു കൈനീട്ടവുമായി യുഎഫ്പിഎ
1542055
Saturday, April 12, 2025 6:01 AM IST
സുൽത്താൻ ബത്തേരി: ഇതര സംസ്ഥാനങ്ങളിൽ കൃഷി ചെയ്ത് നഷ്ടത്തിലായി ദുരിതമനുഭവിക്കുന്ന കർഷകർക്ക് വിഷു കൈനീട്ട സമ്മാന പദ്ധതിയുമായി അഖിലേന്ത്യാ കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സംഘടനയുടെ കൈത്താങ്ങ് സഹായ പദ്ധതിയുടെ ഭാഗമായാണ് വിഷു കൈനീട്ടം നൽകുന്നത്.
പദ്ധതിയുടെ നറുക്കെടുപ്പും സഹായതുക സമാഹരണവും യുഎഫ്പിഎ യുടെ കർണ്ണാടക ബേഗൂരിലെ കന്പനിയുടെ ഓഫീസിൽ സംഘടനാ ദേശീയ ചെയർമാൻ എമിൻസണ്‍ തോമസ് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ടവർക്ക് വിഷു ദിനത്തിൽ തുക വിതരണം ചെയ്യും. യുഎഫ്പിഎ വൈസ് ചെയർമാൻ കെ.എ. വിജയൻ, മെന്റർ കെ.എസ്. സാബു, കൈത്താങ്ങ് പദ്ധതി കമ്മിറ്റി ചെയർമാൻ നയിമുദ്ധീൻ മലപ്പുറം, കണ്‍വീനർ ഷാജി തൂപ്പുംകര എന്നിവർ സംബന്ധിച്ചു.