ലൈഫ് പദ്ധതി: നാലു വർഷത്തിനിടെ പട്ടികവർഗക്കാർക്ക് നിർമിച്ചത് 21,371 വീട്
1542048
Saturday, April 12, 2025 6:01 AM IST
കൽപ്പറ്റ: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ലൈഫ് പദ്ധതിയിൽ പട്ടികവർഗക്കാർക്ക് നിർമിച്ചത് 21,371 വീടുകൾ.
2021 മെയ് മുതൽ 2025 മാർച്ച് ഒന്നു വരെയയുള്ള കണക്കാണിത്. ഇത്രയും വീടുകളുടെ നിർമാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപന, സംസ്ഥാന, വായ്പ വിഹിതങ്ങളായി 1094.82 കോടി രൂപ ചെലവഴിച്ചതായി പട്ടികവർഗ വികസന വകുപ്പ് അധികൃതർ പറഞ്ഞു.
ഈ കാലയളവിൽ 333 കോടി രൂപ പട്ടികവർഗ വികസന വകുപ്പ് ലൈഫ് മിഷന് കൈമാറി.