വിഷു: തിരക്കിലമർന്ന് വിപണി
1542047
Saturday, April 12, 2025 6:01 AM IST
സുൽത്താൻ ബത്തേരി: വിഷു എത്തിയതോടെ തിരക്കിലമർന്ന് വിപണി. വസ്ത്ര വിപണിയാണ് സജീവമായത്. ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം തിരക്കാണ്. പെരുന്നാളിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രി വളരെ വൈകിയും കടകളും ഭക്ഷണ ശാലകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ മികച്ച പ്രതികരണത്തിൽ ആശ്വാസത്തിലാണ് വ്യാപാര സമൂഹം. വിഷുക്കണിക്കുള്ള കണിക്കലവും കൃഷ്ണ വിഗ്രഹവും ഇത്തവണ വിപണിയിൽ ഏറെയുണ്ട്. ദേശീയപാതയോരത്തും മറ്റു പലയിടത്തും കൃഷ്ണ വിഗ്രഹങ്ങളുമായി ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ എത്തിയിട്ടിട്ടുണ്ട്.