മഹിളാ കോണ്ഗ്രസ് ധർണ നടത്തി
1541739
Friday, April 11, 2025 6:05 AM IST
കൽപ്പറ്റ: പാചകവാതക വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണയും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
പാചകവാതക വില വർധിച്ചിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഉഷ തന്പി, മീനാക്ഷി രാമൻ, ബിന്ദു സജീവ്, ജനറൽ സെക്രട്ടറി പ്രസന്ന രാമകൃഷ്ണൻ, സെക്രട്ടറിമാരായ ലൗലി ഷാജു, ഒ.ജെ, ബിന്ദു,
ചന്ദ്രിക കൃഷ്ണൻ, മേഴ്സി ബെന്നി, രജനി ചന്ദ്രൻ, രാജാറാണി, എം.ഡി. മേരി, ഡായോണിയ സിബി, ബ്ലോക്ക് പ്രസിഡന്റുമാരായ ഗിരിജ മോഹൻദാസ്, ജാൻസി ജോസഫ്, ബീന സജി, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു.