ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തി
1541749
Friday, April 11, 2025 6:07 AM IST
കണിയാന്പറ്റ: കാലിക്കട്ട് സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രോസ്പെറ എന്ന പേരിൽ സംഘടിപ്പിച്ച സാമൂഹിക സഹവാസ ക്യാന്പിന്റെ ഭാഗമായി ടൗണിൽ ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തി.
ഇതോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ സാമൂഹികപ്രവർത്തകൻ കെ.ആർ. സാരംഗ്, പ്രിൻസിപ്പൽ ഡോ.പി.എൻ. ഫൈസൽ, ക്യാന്പ് സ്റ്റാഫ് കോ ഓർഡിനേറ്റർ ബി. ശ്രീലത, നെഹ്റു യുവകേന്ദ്ര പ്രതിനിധി കെ.എ. അഭിജിത്ത്, സ്റ്റാഫ് സെക്രട്ടറി ജീനോ കുര്യാക്കോസ്,
യു.എൻ. വൈക്കിംഗ്, എം.പി. വൈശാഖ്, ക്യാന്പ് വിദ്യാർഥി കോ ഓർഡിനേറ്റർ അസ്ലം ഷേർഖാൻ, പ്രിയ ജയിംസ്, പി.സി. ജിജി എന്നിവർ പ്രസംകിച്ചു. വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.