ഗോത്ര സമൂഹ സമിതി ധർണ നടത്തി
1541750
Friday, April 11, 2025 6:07 AM IST
മാനന്തവാടി: ഗോത്ര വിഭാഗങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഗോത്ര സമൂഹസമിതിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ ജനകീയ ധർണ നടത്തി. സമിതി സംസ്ഥാന ചെയർപേഴ്സൻ പ്രസീത അഴീക്കോട് ഉദ്ഘാടനം ചെയ്തു.
അഞ്ചുകുന്ന് മാങ്കനി ഉന്നതിയിലെ രതിന്റെ മരണത്തിൽ ആരോപണ വിധേയരായ പോലീസുകാരെ സർവീസിൽനിന്നു മാറ്റിനിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.സി.പി. അഷറഫ് അധ്യക്ഷത വഹിച്ചു. സൈമണ്‍ പൗലോസ്, ഇ.സി. സനീഷ്, ബാബുരാജ്, ഹാരിസ് തോപ്പിൽ, സുരേഷ് കുമിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.