കൈക്കൂലി: പരാതികൾ നൽകാം
1542064
Saturday, April 12, 2025 6:06 AM IST
ഊട്ടി: കൈക്കൂലി ആവശ്യപ്പെടുന്നവർക്കെതിരേ പൊതുജനങ്ങൾക്ക് ധൈര്യസമേതം വിജിലൻസിന് പരാതി നൽകാമെന്ന് വിജിലൻസ് ഡിവൈഎസ്പി ജയകുമാർ അറിയിച്ചു. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കും.
പരാതി നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി ജയകുമാർ: 9498147234, സിഐ ഷണ്മുഖ വടിവ്: 9498124373 എന്നീ നന്പറിൽ വിളിച്ചു പരാതി നൽകാമെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു.