ക്വാറിയിലെ വെള്ളക്കെട്ടിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു
1541836
Friday, April 11, 2025 10:28 PM IST
അന്പലവയൽ: ടൗണ്‍ പരിസരത്തുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു. കൊട്ടിയൂർ സ്വദേശി ഷാജിയാണ്(48)മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കുളിക്കുന്നതിനിടെ നിലതെറ്റി താഴ്ന്നുപോകുകയായിരുന്നു.
ബത്തേരി ഫയർ ആൻഡ് റസക്യൂ സ്റ്റേഷൻ അസി.ഓഫീസർ പി. ഹമീദിന്റെ നേതൃത്വത്തിലെത്തിയ സ്കൂബ ടീം അംഗങ്ങളായ എ.ഡി. നിജിൽദാസ്, അഖിൽ രാജ് എന്നിവരാണ് മൃതദേഹം പുറത്തെടുത്തത്.
പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ചെരിപ്പുകുത്തിയാണ് ഷാജി. കുറച്ചുകാലമായി അന്പലവയലിലാണ് തൊഴിൽ ചെയ്യുന്നത്.