ബീ കോർണർ പ്രവർത്തനം ആരംഭിച്ചു
1541751
Friday, April 11, 2025 6:07 AM IST
മാനന്തവാടി: കീ സ്റ്റോണ്‍ ഫൗണ്ടേഷന്റെയും ആക്സിസ് ബാങ്ക് ഫൗണ്ടേഷന്റെയും സഹകരണത്തോടെതിരുനെല്ലിയിൽ ഗോത്രയുവാക്കൾ ’ബീ കോർണർ’ എന്ന പേരിൽ സംരംഭം ആരംഭിച്ചു.
ഗോത്ര കുടുംബങ്ങളിൽനിന്നു ശേഖരിക്കുന്ന കാട്ടുതേനും മറ്റു ചെറുകിട വനവിഭവങ്ങളും ഉൾപ്പെടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനാണ് സംരംഭം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കീ സ്റ്റോണ്‍ ഫൗണ്ടേഷൻ ഡയറക്ടർ ജ്യോത്സന കൃഷ്ണകുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ജി. രാമചന്ദ്രൻ, ആദിമലൈ, ജസ്റ്റിൻ പോൾസ്, ബീ കോർണർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.