ആരോഗ്യദിനം ആഘോഷിച്ചു
1542062
Saturday, April 12, 2025 6:06 AM IST
പടിഞ്ഞാറത്തറ: പഞ്ചായത്ത്, കാപ്പുംകുന്ന് കുടുംബാരോഗ്യകേന്ദം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്കാരിക നിലയത്തിൽ ലോക ആരോഗ്യ ദിനം ആഘോഷിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ ഷീജ അധ്യക്ഷത വഹിച്ചു. എച്ച്ഐ മിഥുൻ, പിഎച്ച്എൻ ഹസീന എന്നിവർ ക്ലാസെടുത്തു. സമയബന്ധിതമായി കുത്തിവയ്പ് നടത്തിയവർ, കൃത്യമായ ഇടവേളകളിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിയവർ എന്നിവർക്ക് സമ്മാനം നൽകി. ജഐച്ച്ഐ സന്തോഷ് സ്വാഗതവും ജെപിഎച്ച്എൻ സന്ധ്യ നന്ദിയും പറഞ്ഞു.