കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി
1542059
Saturday, April 12, 2025 6:06 AM IST
ഉൗട്ടി: ഉൗട്ടി-മേട്ടുപാളയം ദേശീയ പാതയിലെ ബർളിയാറിൽ റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തുന്നതായി പരാതി.
കുട്ടികളോടൊപ്പമാണ് ആനകൾ ഇറങ്ങുന്നത്. സമീപത്തെ വനത്തിൽ നിന്നാണ് ആനകൾ ഇറങ്ങുന്നത്. ഇതുകാരണം ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്. ബർളിയാറിൽ സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഗേറ്റ് കാട്ടാനക്കൂട്ടം തകർത്തു.
ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ആനകളെ വനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.