ക്ഷേമ പെൻഷൻ 2500 രൂപആയി വർധിപ്പിക്കണം: സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ്
1541746
Friday, April 11, 2025 6:05 AM IST
പുൽപ്പള്ളി: പെൻഷൻ കുടിശിക വരുത്താതെ അനുദിനമായി ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ജീവിത ചെലവുകൾക്കനുസരിച്ച് ക്ഷേമപെൻഷൻ 2500 രൂപയായി വർധിപ്പിക്കണമെന്ന് പുൽപ്പള്ളിയിൽ ചേർന്ന സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.
സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പോക്കർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സോമനാഥൻ, കെ.ടി. ജോസ്, വി.എം. പൗലോസ്, കുര്യാച്ചൻ വട്ടക്കുന്നേൽ, ടി.പി. ശശിധരൻ, ജോമറ്റ് കോതവഴിക്കൽ, രാജു തോണിക്കടവ്, സിജോ കുട്ടുകാപ്പിള്ളി, ജോസ് പെരുന്പിൽ, പി.വി. ഏലിയാസ്, ചാക്കോ മാളിയേക്കൽ, ബേബി സുകുമാരൻ, എം.ബി. രാമകൃഷ്ണൻ, രാജൻ പുതുക്കുളം, ജോസഫ് ഇന്ദുങ്കൽ എന്നിവർ പ്രസംഗിച്ചു,
ഭാരവാഹികളായി പ്രസിഡന്റ് ജോർജ് കൊല്ലിയിൽ, ജനറൽ സെക്രട്ടറി ബേബി കൈനിക്കുടി, ട്രഷറർ ജോസഫ് കുന്നത്തുമറ്റം, വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി മഞ്ഞപ്പിള്ളി, മോഹനൻ പുത്തൻകണ്ടത്തിൽ, പൗലോസ് ഇടപ്പുളവിൽ, ജോയിന്റ് സെക്രട്ടറിമാരായി കെ.കെ. കൃഷ്ണൻകുട്ടി, സുബ്രഹ്മണ്യൻ ചേകാടി, വർഗീസ് തോണ്ടമ്മാക്കിൽ എന്നിവരെ തെരഞ്ഞെടുത്തു.