പൈങ്കുനി ഉത്രം ആഘോഷിച്ചു
1542052
Saturday, April 12, 2025 6:01 AM IST
വൈത്തിരി: വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ സുബ്രമണ്യസ്വാമിയുടെ തിരുക്കല്യാണ ഉത്സവമായ പൈങ്കുനി ഉത്രം മഹോത്സവാഘോഷം നടത്തി. ക്ഷേത്രം മേൽശാന്തി സുരേഷ് സ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ ക്ഷേത്രത്തിൽ നടന്നു.
രാവിലെ പഴയ വൈത്തിരി ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ക്ഷേത്രം ഗുരുസ്വാമി സെൽവം കൽപ്പറ്റയുടെ നേതൃത്വത്തിൽ വൈദ്യഗിരി കാവടി സംഘം പാൽക്കുടം കാവടികളുമായി വാദ്യഘോഷങ്ങളോടെ വൈദൃഗിരിയിൽ എത്തി. പ്രധാന പൂജകൾക്കും അഷ്ടാഭിഷേകത്തിനും ശേഷം ഭക്തർക്ക് പ്രസാദ ഉൗട്ട് നടത്തി.