സ്കൂൾ കെട്ടിടത്തിനു ശിലയിട്ടു
1542051
Saturday, April 12, 2025 6:01 AM IST
മീനങ്ങാടി: കിഫ്ബി ഫണ്ടിൽനിന്നു ലഭിച്ച 1.30 കോടി രൂപ ചെലവഴിച്ച് ഗവ.എൽപി സ്കൂളിനു നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് വിനോദ് അണിമംഗലത്ത് പ്രസംഗിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സ്കൂൾ പിടിഎ, എംപിടിഎ, എസ്എംസി, എസ്എസ്ജി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.