ബൈബിൾ കണ്‍വെൻഷനും ജൂബിലി സംഗമവും
1541740
Friday, April 11, 2025 6:05 AM IST
സുൽത്താൻ ബത്തേരി: എട്ട് എപ്പിസ്ക്കോപ്പൽ സഭകളുടെ കൂട്ടായ്മയായ വയനാട് എക്യുമെനിക്കൽ ഫോറത്തിന്റെ രജത ജൂബിലിയും അഖിലലോക എക്യുമെനിക്കൽ പ്രസ്ഥാനമായ ബത്തേരി വൈഎംസിഎ യുടെ സുവർണ ജൂബിലിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ബൈബിൾ കണ്‍വെൻഷനും ജൂബിലി സംഗമവും 12ന് വൈകുന്നേരം അഞ്ച് മുതൽ 8.30 വരെ ബത്തേരി സെന്റ് മേരീസ് സുനോറോ ദേവാലയത്തിൽ നടത്തും.
വടുവഞ്ചാൽ വട്ടത്തുവയൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ വചന പ്രഘോഷകൻ ഫാ.മാത്യു വയലാമണ്ണിലാണ് വചന സന്ദേശം നൽകുന്നത്. ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും.
എക്യുമെനി ക്കൽ ഫോറം പ്രസിഡന്റ് ഫാ. സുനിൽ എടച്ചേരി അധ്യക്ഷത വഹിക്കും. വൈഎംസിഎ പ്രസിഡന്റ് രാജൻ തോമസ് സന്ദേശം നൽകും. പ്രോഗ്രാം ജനറൽ കണ്‍വീനർ ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, എക്യുമെനിക്കൽ ഫോറം സെക്രട്ടറി പ്രഫ.എ.വി. തരിയത്ത് എന്നിവർ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ ഫാ. സുനിൽ എടച്ചേരി, ഫാ. പോൾ ആൻഡ്രൂസ്, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, പ്രഫ.എ.വി. തരിയത്ത്, സിബിച്ചൻ എൻ.വി. കരിക്കേടം, വർഗീസ് കാട്ടന്പള്ളി, വിൻസെന്റ് വട്ടപറന്പിൽ, എൻ.എ. ബില്ലിഗ്രഹാം, വി.പി. തോമസ്, റോയ് വർഗീസ് എന്നിവർ സംബന്ധിച്ചു.