ശിശുമലയിലേക്ക് വിശ്വാസികളുടെ കുരിശിന്റെ വഴി ഇന്ന്
1541748
Friday, April 11, 2025 6:07 AM IST
പുൽപ്പള്ളി: വലിയ നോന്പിലെ പ്രധാന ദിനമായ നാൽപതാം വെള്ളി ആചരണം ഇന്ന് നടക്കും. മുള്ളൻകൊല്ലി ഫൊറോനയുടെ നേതൃത്വത്തിൽ 12 ഇടവകകളിലെ വിശ്വാസികൾ മുള്ളൻകൊല്ലിയിൽ ഒത്തുകൂടി കുരിശിന്റെ വഴിയായി ശിശുമല കുരിശുമലയിലെത്തും.
ഇന്ന് ഒന്പതിന് മുള്ളൻകൊല്ലിയിൽ ആരംഭിക്കുന്ന കുരിശിന്റെവഴി ആലത്തൂർ, ശിശുമല വഴി മലമുകളിലെത്തും. 11ന് വിശുദ്ധകുർബാനയ്ക്ക് ഫൊറോനാ വികാരി ഫാ. ജസ്റ്റിൻ മൂന്നാനാൽ കാർമികത്വം വഹിക്കും.
അന്പലവയൽ സെന്റ് മാർട്ടിൻസ് പള്ളി വികാരി ഫാ. ചാക്കോ മേപ്പുറത്ത് സന്ദേശം നൽകും. തുടർന്ന് തിരുക്കച്ച വണക്കം. നേർച്ച ഭക്ഷണത്തോടെ സമാപിക്കും. തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വികാരി ഫാ. ബിജു മാവറ അറിയിച്ചു.