പാൽ അധിക വില: ബത്തേരി ക്ഷീരസംഘം 3.22 കോടി വിതരണം ചെയ്തു
1541745
Friday, April 11, 2025 6:05 AM IST
സുൽത്താൻ ബത്തേരി: ക്ഷീര സംഘം 2024-25ൽ പാൽ അളന്ന 2,910 കർഷകർക്ക് അധികവിലയായി 3.22 കോടി രൂപ വിതരണം ചെയ്തു. 2024-25ൽ കർഷകർ സംഘത്തിൽ 1,07,63,071 ലിറ്റർ പാലാണ് അളന്നത്. ലിറ്ററിന് മൂന്നു രൂപയാണ് അധിക വില നൽകിയത്. കഴിഞ്ഞ ഓണക്കാലത്ത് അധിക വിലയായി 90 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. മരുന്നുകൾ, തൊഴുത്ത് കോണ്‍ക്രീറ്റ്, കോണ്‍ട്രിബ്യൂട്ടറി കാറ്റിൽ ഡെത്ത് ഫണ്ട്, കാലിത്തീറ്റ, പച്ചപ്പുല്ല് വിതരണ സബ്സിഡി ഇനത്തിൽ 76 ലക്ഷം രൂപയും സംഘം കർഷകർക്ക് ലഭ്യമാക്കി.
അധിക വില വിതരണം ടൗണ്‍ ഹാളിൽ ക്ഷീര വികസന ഡയറക്ടർ ശാലിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. സത്താർ, നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ,
നെൻമേനി പഞ്ചായത്തംഗം കെ.വി. ശശി, കാർഷിക വികസന ബാങ്ക് ചെയർമാൻ വി.വി. ബേബി, ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ പി.എച്ച്. സിനാജുദ്ദീൻ, പി.കെ. രാമചന്ദ്രൻ, പി.പി. പ്രജിഷ, ഡോ.കെ. അസൈനാർ, സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, വൈസ് പ്രസിഡന്റ് സിന്ധു ഹരിദാസ്, ബേബി വർഗീസ്, കെ. രജനി, സെക്രട്ടറി പി.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.