ലഹരിവിരുദ്ധ റാലി നടത്തി
1542061
Saturday, April 12, 2025 6:06 AM IST
മുട്ടിൽ: പഞ്ചായത്ത് കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റിയുടെയും ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സ്കൂട്ടർ റാലി നടത്തി. കാക്കവയൽ ജവാൻ സ്മൃതി മണ്ഡപ പരിസരത്ത് ആരംഭിച്ച റാലി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ സമാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഫ്ളാഗ് ഓഫ് ചെയ്തു. സമാപനയോഗത്തിൽ കടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ വി.കെ. ഉമ്മർ ലഹരിവിരുദ്ധ സന്ദേശം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ അസി. കോഓർഡിനേറ്റർ അമീൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നസീമ, പഞ്ചായത്ത് അംഗം ലീന സി. നായർ എന്നിവർ പ്രസംഗിച്ചു. ബീന മാത്യു, ആശ പോൾ, ടി.പി. കമല, വനജ സുരേഷ്, സജന എന്നിവർ നേതൃത്വം നൽകി.