ദുരന്തബാധിതരുടെ വായ്പ: കേന്ദ്ര നിലപാടിനെ അപലപിച്ച് പ്രിയങ്കഗാന്ധി
1541747
Friday, April 11, 2025 6:07 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനെ അപലപിച്ച് പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര നിലപാട് ദുരന്തബാധിതരോടുള്ള വഞ്ചനയാണെന്ന് അവർ പറഞ്ഞു.
ദുരന്തബാധിതർ വീടും സ്ഥലവും ജീവിതമാർഗവും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും വായ്പ പുനഃക്രമീകരിക്കാനേ കഴിയൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ സമീപനം അനീതിയാണ്. ദുരന്തബാധിതർക്ക് നീതി ലഭ്യമാക്കാൻ ശക്തമായി ഇടപെടുമെന്നും എംപി പറഞ്ഞു.