വികസന പ്രവർത്തനങ്ങളുടെ അവതരണമായിരിക്കും എന്റെ കേരളം മേള: മന്ത്രി ഒ.ആർ. കേളു
1542056
Saturday, April 12, 2025 6:06 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ അവതരണമായിരിക്കും എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി നടക്കുകയെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു. 22 മുതൽ 28 വരെ കൽപ്പറ്റ എസ്കഐംജെ സ്കൂൾ മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മേളയുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, രാഷ്ട്രീയ യുവജന സംഘടനകൾ, സർവീസ് സംഘടനകൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജില്ലാതല ഉദ്യോഗസ്ഥർ, ഡിടിപിസി എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മേള തയ്യാറെടുപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. വിജയൻ, ബിന്ദു പ്രകാശ്, എ.എൻ. സുശീല, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ജയപ്രകാശ്, സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, കൽപ്പറ്റ നഗരസഭ കൗണ്സിലർ സി.കെ. ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.
രാഷ്ട്രീയ, യുവജന സംഘടനകളെ പ്രതിനിധീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീക്ക്, ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ്, വിജയൻ ചെറുകര (സിപിഐ), ഡി. രാജൻ, കെ.ബി. രാജുകൃഷ്ണ (ആർജെഡി), സണ്ണി ജോസഫ് (കേരള കോണ്ഗ്രസ് ബി), എം.ടി. ഇബ്രാഹിം (ഐഎൻഎൽ), ഷാജി ചെറിയാൻ, പി.എ. സതീഷ് ബാബു, കെ. വിശ്വനാഥൻ (ജെഡിഎസ്), കെ.വി. മാത്യു (കെസിഎം), സി.എം. ശിവരാമൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ല ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റർമാരായ കെ. സുമ, എം. അമിയ, വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.