വഖഫ് ഭേദഗതി ബില്ല്: ഗൂഡല്ലൂരിൽ പ്രതിഷേധ പ്രകടനം നടത്തി
1542057
Saturday, April 12, 2025 6:06 AM IST
ഗൂഡല്ലൂർ: കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരേ ഗൂഡല്ലൂരിൽ പ്രതിഷേധ സമരം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി സംഘടനകൾ, വിവിധ മുസ്ലിം സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഗൂഡല്ലൂർ നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ടൗണ്‍ ചുറ്റി പോലീസ് സ്റ്റേഷൻ റോഡ് വഴി ഗാന്ധി മൈതാനിയിൽ സമാപിച്ചു. നൂറുകണക്കിന് പേർ റാലിയിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി നെല്ലാക്കോട്ട അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎയും ഡിഎംകെ നേതാവുമായ എം. ദ്രാവിഡമണി ഉദ്ഘാടനം ചെയ്തു.
എം. പാണ്ഡ്യരാജ്, എ. ലിയാക്കത്തലി, ഇളഞ്ചഴിയൻ (ഡിഎംകെ), കെ.പി. മുഹമ്മദ് ഹാജി, കെ. ഹംസ, ശിവരാജ്, സുൽഫിക്കറലി (കോണ്‍ഗ്രസ്), എൻ. വാസു, എം.എ. കുഞ്ഞിമുഹമ്മദ്, എം.ആർ. സുരേഷ് (സിപിഎം), എ.എം. ഗുണശേഖരൻ, എ. മുഹമ്മദ് ഗനി (സിപിഐ), ആലി ഉപ്പട്ടി (മുസ്ലിം ലീഗ്), കെ. സഹദേവൻ, ഭുവനേശ്വരൻ (വിസികെ), സ്വാദിഖ് ബാബു,
തമീമുൽ അൻസാരി, സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് സീഫോർത്ത് അബ്ദുർറഹ്മാൻ ദാരിമി, സമസ്ത ഇകെ വിഭാഗം പ്രസിഡന്റ് മുഹമ്മദലി ബാഖവി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു. എം. അബ്ദു റസാഖ്, ബാദുഷ, സി.കെ.എം. പാടന്തറ, രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.