വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകി
1542058
Saturday, April 12, 2025 6:06 AM IST
മീനങ്ങാടി: ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പഞ്ചായത്ത് ഉണരാം, ഉയരാം എന്ന പദ്ധതിയിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. കെ.പി. നുസ്രത്ത്, ബേബി വർഗീസ്, പി. വാസുദേവൻ, ഉഷ രാജേന്ദ്രൻ, പി.വി. വേണുഗോപാൽ,
പഞ്ചായത്ത് സെക്രട്ടറി കെ. അഫ്സത്ത്, അസിസ്റ്റന്റ് സെക്രട്ടറി എം. രാജേന്ദ്രൻപിള്ള, ജൂണിയർ സൂപ്രണ്ട് കെ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.