ലഹരിവിരുദ്ധ സംഗമം നടത്തി
1541438
Thursday, April 10, 2025 5:39 AM IST
ചേനംകൊല്ലി: ലൈബ്രറി കൗണ്‍സിൽ അമൃതംഗമയ എന്ന പേരിൽ നടത്തുന്ന ലഹരിവിരുദ്ധ കാന്പയിനിന്റെ ഭാഗമായി കെബിസിടി വായനശാല ആൻഡ് ക്ലബ്, മാനസ മുട്ടിൽ, കുടുംബശ്രീ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സംഗമം നടത്തി. സിവിൽ എക്സൈസ് ഓഫീസർ വി.പി. വജീഷ് ഉദ്ഘാടനം ചെയ്തു.
മാനസ കണ്‍വീനർ ബെന്നി മലനാട് അധ്യക്ഷത വഹിച്ചു. അബ്ദുൾ ജലീൽ മദനി, വി.പി. സുധീഷ്, കെ. ആമിന, എം.കെ. സൈനുദ്ദീൻ, കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് സി.എം. സുമേഷ് സ്വാഗതവും ലൈബ്രേറിയൻ റഷീന നൗഷാദ് നന്ദിയും പറഞ്ഞു.