ലഹരിവിരുദ്ധ ബോധവത്കണം നൽകി
1541441
Thursday, April 10, 2025 5:39 AM IST
പുൽപ്പള്ളി: ലഹരിവിരുദ്ധ കാന്പയിനിന്റെ ഭാഗമായി വീട്ടിമൂലയിൽ കൈരളി ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. ലഹരിവിരുദ്ധ ദീപം തെളിയിച്ചു. വാർഡ് അംഗം സുശീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബേബി കൈനികുടി അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡന്റ് കെ.എസ്. മഹേശൻ, കെ.കെ. കൃഷ്ണൻകുട്ടി, പി.യു. വിനോദ്, കെ.പി. സുരേഷ്, ലിൻസി ബാബു എന്നിവർ പ്രസംഗിച്ചു.