ക്വാറി പ്രവർത്തനത്തിനെതിരേ നിവേദനം നൽകി
1541432
Thursday, April 10, 2025 5:32 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾ മൂലം ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾ പഞ്ചായത്തിലും ജില്ലാ ഭരണകൂടത്തിലും സംസ്ഥാന സർക്കാർ ഓഫീസുകളിലും നിരവധി പരാതികൾ നൽകിയെങ്കിലും അനുകൂല നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി കീർത്തി വർദ്ധൻ സിംഗ്, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എന്നിവർക്ക് നിവേദനം നൽകി.
മുള്ളൻകൊല്ലി നിവാസികൾക്കുവേണ്ടി ഫാ. ബിബിൻ കുന്നേൽ, ഷിജോ മലയിൽ, സനോജ് ഒള്ളേത്താഴത്ത് എന്നിവരാണ് കൽപ്പറ്റയിൽ വച്ച് നേരിൽ കണ്ട് മന്ത്രിമാർക്ക് നിവേദനം നൽകിയത്.
കേന്ദ്ര വനം വകുപ്പ് 2019 ൽ ദേശീയ വനം ഉദ്യാനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിയമലംഘനങ്ങൾ മുള്ളൻകൊല്ലിയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ ഉണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി കീർത്തി വർദ്ധൻ സിംഗ് പറഞ്ഞു.