ഖാദി മേള ആരംഭിച്ചു
1541440
Thursday, April 10, 2025 5:39 AM IST
കൽപ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന ഖാദി മേളയുടെ ഉദ്ഘാടനവും ആദ്യ വിൽ പനയും പള്ളിത്താഴെ റോഡിലെ ഖാദി ഗ്രാമസൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ എം. ആയിഷ അധ്യക്ഷത വഹിച്ചു.
എം. അനിത, ദിലീപ് കുമാർ, കെ. ജിബിൻ, വി. ഷാഫി എന്നിവർ പ്രസംഗിച്ചു. കോട്ടണ്‍ ഷർട്ടുകൾ, ദോതികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ഉന്നക്കിടക്കകൾ, തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ് എന്നിവ മേളയിൽ ലഭ്യമാണ്.