കുടുംബശ്രീ സിഡിഎസ് വായ്പ വിതരണവും വായ്പ എഴുതിത്തള്ളിയവർക്ക് രേഖ കൈമാറലും ഇന്ന്
1541431
Thursday, April 10, 2025 5:32 AM IST
കൽപ്പറ്റ: സാമൂഹികമായും സാന്പത്തികമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുടുംബശ്രീയിലെ അംഗങ്ങൾക്ക് വേണ്ടി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സിഡിഎസ് മുഖേന വായ്പ വിതരണം നടത്തുന്നു.
ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എ.പി.ജെ. അബ്ദുൾ കലാം ഹാളിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും. പുഞ്ചിരിമട്ടം ദുരന്തത്തിൽ വായ്പ എഴുതിത്തള്ളിയവർക്കുള്ള രേഖ കൈമാറലും പരിപാടിയിൽ നടക്കും.