കഞ്ചാവുമായി യുവാക്കൾ പിടിയിൽ
1541439
Thursday, April 10, 2025 5:39 AM IST
കാട്ടിക്കുളം: കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. ആസാം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി(24) എന്നിവരെയാണ് തിരുനെല്ലി പോലീസ് അറസ്റ്റുചെയ്തത്. സഞ്ജുവിൽനിന്നു 51 ഉം മനേഷിൽനിന്നു 31 ഉം ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കഴിഞ്ഞ് ദിവസം ബാവലിയിൽ ഇൻസ്പെക്ടർ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ പരിശോധനയിലാണ് ഇവരുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്.