കരാട്ടെ താരങ്ങൾക്ക് യാത്രയയപ്പ് നൽകി
1541437
Thursday, April 10, 2025 5:39 AM IST
കൽപ്പറ്റ: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 11, 12, 13 തീയതികളിൽ നടക്കുന്ന ഓപ്പണ്‍ കരാട്ടെ ചാന്പ്യൻഷിപ്പിൽ ജില്ലയിൽനിന്നു പങ്കെടുക്കുന്ന നൂറോളം താരങ്ങൾക്ക് ജില്ലാ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഒളിന്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ, കരാട്ടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി സെൻസായി സുരേഷ്, ഡി പോൾ സ്കൂൾ പ്രിൻസിപ്പൽ ജോസഫ്, കരാട്ടെ അസോസിയേഷൻ ഭാരവാഹികളായ ഷിജു, മനോജ്, ഹമീദ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന ഒളിന്പിക്, കരാട്ടെ അസോസിയേഷനുകൾ സംയുക്തമായാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.