അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടിച്ചെടുത്തു
1541435
Thursday, April 10, 2025 5:39 AM IST
കൽപ്പറ്റ: ജില്ലാ ഹോൾസെയിൽ കണ്‍സ്യൂമർ സ്റ്റോറിൽ അനധികൃതമായി സൂക്ഷിച്ച ഏകദേശം 950 കിലോഗ്രാം പടക്കം പോലീസ് പിടിച്ചെടുത്തു. ലൈസൻസി കേണിച്ചിറ താഴെമുണ്ട പുതുശേരി പി.ജെ. ജീമോനെതിരേ(48) കേസെടുത്തു. എസ്ഐ വിമൽചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത പടക്കശേഖരം കണ്ടെത്തിയത്.
450 കിലോഗ്രാം ചൈനീസ് പടക്കങ്ങളും 50 കിലോഗ്രാം നിർമിത പടക്കങ്ങളും സൂക്ഷിക്കാനുള്ള അനുമതിയാണ് സ്ഥാപനത്തിനുള്ളത്. നിയമവിരുദ്ധമായി എക്സ്പ്ലോസീവ് ഉത്പന്നങ്ങൾ സൂക്ഷിക്കുന്നത് കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.