ക്ഷേമ പെൻഷൻ 2,500 രൂപയാക്കണം: സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ്
1541436
Thursday, April 10, 2025 5:39 AM IST
പുൽപ്പള്ളി: ക്ഷേമ പെൻഷൻ 2,500 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. പോക്കർ ഹാജി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
സീനിയർ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമനാഥൻ, കെ.ടി. ജോസ്, വി.എം. പൗലോസ്, കുര്യാച്ചൻ വട്ടക്കുന്നേൽ, ടി.പി. ശശിധരൻ, ജോമറ്റ് കോതവഴിക്കൽ, രാജു തോണിക്കടവ്, സിജോ കൊട്ടുകാപ്പിള്ളി, ജോസ് പെരുന്പിൽ, പി.വി. ഏലിയാസ്, ചാക്കോ മാളിയേക്കൽ, ബേബി സുകുമാരൻ, എം.ബി. രാമകൃഷ്ണൻ, രാജൻ പുതുക്കുളം, ജോസഫ് ഇന്ദുങ്കൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ജോർജ് കൊല്ലിയിൽ(പ്രസിഡന്റ്), കൃഷ്ണൻകുട്ടി മഞ്ഞപ്പിള്ളി, മോഹനൻ പുത്തൻകണ്ടത്തിൽ, പൗലോസ് ഇടപ്പുളവിൽ(വൈസ് പ്രസിഡന്റുമാർ), ബേബി കൈനികുടി(ജനറൽ സെക്രട്ടറി), കെ.കെ. കൃഷ്ണൻകുട്ടി, സുബ്രഹ്മണ്യൻ ചേകാടി, വർഗീസ് തോണ്ടമ്മാക്കിൽ(ജോയിന്റ് സെക്രട്ടറിമാർ), ജോസഫ് കുന്നത്തുമറ്റം(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.