വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ ധർണ നടത്തി
1541433
Thursday, April 10, 2025 5:39 AM IST
സുൽത്താൻ ബത്തേരി: വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ഡിവിഷൻ ഓഫീസിനു മുന്പിൽ ധർണ നടത്തി. ജല അഥോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു പരിപാടി.
ഐഎൻടിയുസി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സാബു എം. രാജു, ഷിനോജ് മാത്യു, എം.പി. ധർമപാലൻ, ജിജി അലക്സ് എന്നിവർ പ്രസംഗിച്ചു.