കോർട്ട് ഫീസ്: അഭിഭാഷകർ കോടതി സമുച്ചയത്തിൽ ധർണ നടത്തി
1541430
Thursday, April 10, 2025 5:32 AM IST
സുൽത്താൻ ബത്തേരി: അശാസ്ത്രീയ കോർട്ട് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ കോടതി സമുച്ചയത്തിൽ ധർണ നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് പി.ഡി. സജി അധ്യക്ഷത വഹിച്ചു.
ഷജിൽ ജോണ്‍, കെ.കെ. സോമനാഥൻ, പി.എം. മത്തായി, കെ. ഗീവർഗീസ്, സതീഷ് പൂതിക്കാട്, ടി.എം. റഷീദ്, മുനവറലി സാദത്ത്, ജോർജ് ജോസഫ്, കെ.പി. പ്രവീണ്‍, അജിത്ത് വില്ലി, ഐഡ സാജു എന്നിവർ പ്രസംഗിച്ചു.