നെല്ലാക്കോട്ട ടൗണിൽ കാട്ടാന ഇറങ്ങി
1539540
Friday, April 4, 2025 5:59 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട ടൗണിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെ 6.45നാണ് കാട്ടുകൊന്പൻ റാക്കോട് റോഡിലൂടെ ടൗണിൽ എത്തിയത്. ആനയെ കണ്ട് ആളുകൾ പരിഭ്രാന്തരായി. ആന പിന്നീട് പാട്ടവയൽ റോഡിലൂടെ വനത്തിലേക്ക് നീങ്ങി. ആന പോയതിനുശേഷമാണ് ടൗണിൽ ഉണ്ടായിരുന്നവരുടെ ആശങ്ക അകന്നത്.