ബിവറേജ് ഒൗട്ട്ലെറ്റ്: സമരം തുടരുന്നു
1539538
Friday, April 4, 2025 5:59 AM IST
കൽപ്പറ്റ: ബിവറേജ് ഒൗട്ട്ലെറ്റ് തിരുഹൃദയനഗർ ഭാഗത്ത് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികൾ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം തുടരുന്നു.
10 ദിവസം മുന്‍പാണ് സമരം ആരംഭിച്ചത്. ജനവാസകേന്ദ്രത്തിൽ മദ്യശാല ആരംഭിക്കുന്നത് തിക്തഫലങ്ങൾക്കു കാരണമാകുമെന്നാണ് തിരുഹൃദയനഗർ നിവാസികളുടെ പക്ഷം. കഴിഞ്ഞ ദിവസത്തെ സമരം മുനിസിപ്പൽ കൗണ്‍സിലർ ടി. മണി ഉദ്ഘാടനം ചെയ്തു. കെ.യു. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. സെബാസ്റ്റ്യൻ, ടി.കെ. ഹരിദാസ്, ഡോളി ജോസ്, എം.എസ്. മോളി, ടി. ശാന്ത, എം. സായി, പി. ബാഹുലേയൻ, കെ.എം. എൽസി എന്നിവർ പ്രസംഗിച്ചു.
മദ്യശാല തിരുഹൃദയനഗറിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു.