തുറപ്പള്ളിയിലെ റേഷൻകട കാട്ടാനകൾ തകർത്തു
1539198
Thursday, April 3, 2025 5:23 AM IST
ഗൂഡല്ലൂർ: തുറപ്പള്ളി ടൗണിലെ റേഷൻ കട കാട്ടാനകൾ തകർത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. രണ്ട് ആനകളാണ് ടൗണിൽ എത്തിയത്. കട തകർത്ത ആനകൾ അരി, പരിപ്പ്, പഞ്ചസാര തുടങ്ങിയവ ഭക്ഷിച്ചു.
മുതുമല വനത്തിൽനിന്നാണ് ആനകൾ ഇറങ്ങിയത്. ഈ സമയം വഴിയോരത്ത് ഉറക്കത്തിലായിരുന്നവർ ശബ്ദം കേട്ട് ഉണർന്ന് ഓടി രക്ഷപ്പെട്ടു. രണ്ടാം തവണയാണ് തുറപ്പള്ളിയിലെ റേഷൻ പീടിക കാട്ടാനകൾ തകർക്കുന്നത്. മാക്കമൂലയിലും കഴിഞ്ഞ ദിവസം ആന ഇറങ്ങി. പ്രദേശവാസിയായ വർഗീസിന്റെ നേന്ത്രവാഴ, കമുക് കൃഷികൾ നശിപ്പിച്ചു.