കുട നിർമാണത്തിൽ പരിശീലനം നൽകി
1539535
Friday, April 4, 2025 5:57 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഇസാഫ് ഫൗണ്ടേഷന്റെ സാന്പത്തിക സഹായത്തോടെ വനിതകൾക്ക് കുട നിർമാണത്തിൽ ദ്വിദന പരിശീലനം നൽകി.
സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോഓർഡിനേറ്റർ ഹിമവർഷ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാഫ് സെക്രട്ടറി ചിഞ്ചു മരിയ, പ്രോജക്ട് കോ ഓർഡിനേറ്റർ ജാൻസി ജിജോ എന്നിവർ പ്രസംഗിച്ചു. സബിത കന്പളക്കാട്, ഡബ്ല്യുഎസ്എസ്എസ് റീജണൽ കോ ഓർഡിനേറ്റർമാരായ ആലീസ് സിസിൽ, ലിജ കുര്യാക്കോസ്, ബിൻസി വർഗീസ്, ഷീന ആന്റണി, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി.
കുടകൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ച് ഗ്രാമീണ വനിതകൾക്ക് വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനം നേടിയവർക്ക് സംരംഭം ആരംഭിക്കുന്നതിന് വായ്പാസൗകര്യവും സാങ്കേതിക സഹായവും സൊസൈറ്റി നൽകും. കുട വിപണനത്തിൽ സഹായിക്കും.