പോലീസ് വീഴ്ച അന്വേഷിക്കണം: യൂത്ത് ലീഗ്
1539193
Thursday, April 3, 2025 5:23 AM IST
കൽപ്പറ്റ: സ്റ്റേഷനിലെ ശുചമുറിയിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട 18 വയസ് തികയാത്ത ഗോകുലിനെ തൂങ്ങിമരിച്ചതിൽ പോലീസിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പോക്സോ കേസിൽ പ്രതിയാകുമെന്ന് പോലീസ് ഭയപ്പെടുത്തിയതാണ് ഗോകുലിന്റെ ആത്മഹത്യക്കു കാരണമായതെന്നു കരുതണം. ഗോകുലിനെ സ്റ്റേഷനിൽ എത്തിച്ചതുമുതലുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിടാത്തതു സംശയാസ്പദമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നവാസ് എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. നൗഫൽ കക്കയത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എ.പി. മുസ്തഫ, അസീസ് അന്പിലേരി, മുബഷിർ എമിലി, നിഷാദ് റാട്ടക്കൊല്ലി, ഫാരിസ് എടഗുനി, മൻസൂർ മുണ്ടേരി, നാസർ ചുഴലി, അഷ്കർ അന്പിലേരി എന്നിവർ പ്രസംഗിച്ചു.