ഐഎൻടിയുസി പ്രവർത്തകർ ധർണ നടത്തി
1539534
Friday, April 4, 2025 5:57 AM IST
കൽപ്പറ്റ: ഐഎൻടിയുസി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനക്കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ദേശീയ മിനിമം ദിന വേതനമായ 700 രൂപ തൊഴിലുറപ്പ് തൊഴിലാളികൾക്കു ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന്് അദ്ദേഹം ആവശ്യപ്പെട്ടു.
കൂലി കുടിശികയാകുന്നത് തൊഴിലാളി കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയാണെന്ന് ആലി ചൂണ്ടിക്കാട്ടി. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബി. സുരേഷ്ബാബു, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, താരീഖ് കടവൻ, എസ്. മണി, രാധ രാമസ്വാമി, കെ. അജിത, ആയിഷ പള്ളിയാൽ, ഏലിയാമ്മ മാത്തുക്കുട്ടി, ആർ. യമുന, സുനീർ ഇത്തിക്കൽ, ഷബീർ പുത്തൂർവയൽ, കെ. ശശികുമാർ, രമേശൻ മാണിക്യം എന്നിവർ പ്രസംഗിച്ചു.