ടി. സിദ്ദിഖ് എംഎൽഎ മുഖ്യമന്ത്രിക്കു നിവേദനം നൽകി
1539190
Thursday, April 3, 2025 5:18 AM IST
കൽപ്പറ്റ: സ്റ്റേഷനിലെ ശുചിമുറിയിൽ അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി പണിയ ഉന്നതിയിലെ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
സംഭവത്തിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്തണം. പോലീസിന്റെ നിരീക്ഷണത്തിലെ പാളിച്ചയാണ് ഗോകുലിന്റെ മരണത്തിനു ഇടയാക്കിയ പ്രധാന കാരണങ്ങളിൽ ഒന്ന്.
സ്റ്റേഷനിൽ ഗോകുൽ മാനസിക, ശാരീരിക പീഡനം നേരിടേണ്ടിവന്നോ എന്ന് അറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. 18 വയസ് തികയാത്ത ഗോകുലിനോട് പ്രത്യേക സമീപമാണ് സ്റ്റേഷനിൽ സ്വീകരിക്കേണ്ടിയിരുന്നത്. ഗോകുലിന്റെ മരണത്തിൽ കുടുംബം സമഗ്രാന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
കുടുംബം പറയുന്ന കാര്യങ്ങളും കണക്കിലെടുത്ത് സംഭവത്തിൽ അന്വേഷണം ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.