എൻ ഊരു: പ്രവേശന നിരക്ക് പുതുക്കി
1539186
Thursday, April 3, 2025 5:18 AM IST
കൽപ്പറ്റ: വിനോദസഞ്ചാരകേന്ദ്രമായ എൻ ഊരു ഗോത്ര പൈതൃക ഗ്രാമത്തിൽ പ്രവേശന ടിക്കറ്റ് നിരക്ക് പുതുക്കി. മൂന്നു വയസിനു മുകളിലുള്ളവർക്ക് 50 രൂപയാണ് പ്രവേശന ഫീസ്. വാഹന ഷട്ടിൽ സർവീസ് നിരക്കും വർധിപ്പിച്ചു.
മുതിർന്ന ആൾ സമീപത്തെ പ്രധാന നിരത്തിൽനിന്നു പൈതൃക ഗ്രാമത്തിലേക്കും തിരിച്ചും ജീപ്പിൽ സഞ്ചരിക്കുന്നതിന് 40 രൂപ നൽകണം. ഒരു വശത്തേക്ക് മാത്രം 30 രൂപയാണ് നിരക്ക്. സ്പെഷൽ ടൂറിസ്റ്റ് മോട്ടോർ കാബിൽ ഒരാൾക്ക് ഇരുവശത്തേക്കും 70 രൂപയും ഒരു വശത്തേക്ക് 50 രൂപയുമാണ് നിരക്ക്.
പ്രത്യേക ജീപ്പ് സേവനത്തിനു 320 രൂപയും പ്രത്യേക സ്പെഷൽ ടൂറിസ്റ്റ് മോട്ടോർ കാബിന് 490 രൂപയുമാണ് നിരക്ക്.