തേനീച്ചക്കുത്തേറ്റ് യുവാവ് മരിച്ചു
1538982
Wednesday, April 2, 2025 10:41 PM IST
ഗൂഡല്ലൂർ: വിനോദസഞ്ചാരകേന്ദ്രമായ സൂചിമലയിൽ തേനീച്ചക്കുത്തേറ്റ് യുവാവ് മരിച്ചു. വടകര വള്ള്യാട് സ്വദേശി മുഹമ്മദ് സാബിറാണ്(26)മരിച്ചത്. കൂടെയുണ്ടായിരുന്ന ആസിഫിന്(26)പരുക്കേറ്റു.
ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം. വടകര ആയഞ്ചേരിയിൽനിന്നു വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ അംഗങ്ങൾക്കാണ് തേനീച്ചക്കുത്തേറ്റത്. മുഹമ്മദ് സാബിർ സംഭവസ്ഥലത്ത് മരിച്ചു.
വനപാലകരും ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങളും ചേർന്നാണ് മൃതദേഹം സൂചിമലയ്ക്കു പുറത്ത് എത്തിച്ചത്. വനംവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് സൂചിമല വിനോദസഞ്ചാരകേന്ദ്രം. ഉൗട്ടി സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഞ്ചാരികൾ സൂചിമലയിൽ എത്തിയത്. വടി ഉപയോഗിച്ച് കൂട് ഇളക്കിയതാണ് തേനീച്ച ആക്രമണത്തിനു കാരണമായതെന്നാണ് സൂചന.