മുഖ്യമന്ത്രിയുടെ സന്ദർശനം: ഒരുക്കം വിലയിരുത്തി
1539541
Friday, April 4, 2025 5:59 AM IST
ഗൂഡല്ലൂർ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാളെ നടത്തുന്ന ഉൗട്ടി സന്ദർശനത്തിനുള്ള ഒരുക്കം ഡി എംകെ നേതാക്കൾ വിലയിരുത്തി.
കെ.എം. രാജു, ബി.എം. മുബാറക്, ബോജൻ, രവികുമാർ, നാസറലി, ഇളങ്കോവൻ, പരമേശ്കുമാർ, ജോർജ് എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രി പ്രസംഗിക്കുന്ന ഗവ.കോളജ് മൈതാനിയിലെ വേദി സന്ദർശിച്ചു.
10,000ൽപരം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് മൈതാനിയിലെ പന്തൽ.