സമ്മതപത്രം നൽകാനുള്ളത് നാലുപേർ
1539537
Friday, April 4, 2025 5:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിൽ നാലുപേർ ഒഴികെയുള്ളവർ സമ്മതപത്രം നൽകി.
2 എ, 2 ബി പട്ടികകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ മാത്രം 20 പേർ പത്രം കൈമാറി. ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ട 242 പേർ സമ്മതപത്രം നൽകിയിരുന്നു. 2 എ പട്ടികയിലെ 87 ഉം 2 ബിയിൽ ഉൾപ്പെട്ട 69 ഉം ആളുകൾ ഇതിനകം സമ്മതപത്രം നൽകി. മൂന്നു പട്ടികകളിലുമായി 402 ഗുണഭോക്താക്കളുണ്ട്.
ഇതിൽ വീടിനു സമ്മതപത്രം നൽകിയത് 289 പേരാണ്. 109 പേർ സാന്പത്തിക സഹായമാണ് തെരഞ്ഞെടുത്തത്.