സ്പോർട്സ് അക്കാഡമി പ്രവേശനം: സെലക്ഷൻ ട്രയൽസ് നാളെ
1539196
Thursday, April 3, 2025 5:23 AM IST
കൽപ്പറ്റ: സംസ്ഥാന സ്പോർട്സ് കൗണ്‍സിലിനു കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമിയിൽ 2025-26ൽ അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ ഇനങ്ങളിൽ പ്രവേശനത്തിന് ആണ്, പെണ് കുട്ടികളുടെ സെലക്ഷൻ ട്രയൽസ് നാളെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടത്തും. അക്കാഡമിയിലെ ഏഴ്, എട്ട്, പ്ലസ് വണ്‍, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിൽ പ്രവേശനത്തിനാണ് ട്രയൽസ്.
പങ്കെടുക്കുന്നവർ വയസ്, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിന് സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം, സ്പോർട്സ് കിറ്റ്, കായികപ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് അസലും പകർപ്പും സഹിതം രാവിലെ 8.30ന് ഗ്രൗണ്ടിൽ എത്തണം.